മക്കയില്‍
അന്നൊരു വസന്തം വിടര്‍ന്നു
പ്രപഞ്ചം പുഞ്ചിരിച്ചു
അത്യുന്നതങ്ങളില്‍ നിന്ന് അനുഗ്രഹ വര്‍ഷം
ദൂരെ ജബല്‍ ഖുബൈസിന്റെ അപ്പുറത്തേക്ക് ഒരാള്‍ ആര്‍ത്തു കരഞ്ഞുകൊണ്ട്
ഓടിയകന്നു
------------------------------------------------------
മര്‍കസില്‍
വിശുദ്ധ സാന്നിധ്യത്തിന്റെ പരിമളം
കേരളം ഏറ്റു ചൊല്ലി ,
തല'അല്‍ ബദ്രൂ അലൈനാ
തെങ്ങിന് തലപ്പും , വേഴാന്ബലും കണിക്കൊന്നയും
അദബോടെ തലകുനിച്ചു
ആയിരം താരകങ്ങള്‍ പൂത്തിറങ്ങി
മണ്ണിലും ആശിഖിന്റെ മനസ്സിലും
മണ്ണിലും ആശിഖിന്റെ മനസ്സിലും
-- -- ---
സഹ്യ സാനുക്കള്‍ കടന്നു അകലെ
ഇരുട്ട് മുറിയില്‍
അവര്‍ കിതച്ചു നിന്നു
അവര്‍ കിതച്ചു നിന്നു
ജാലികയില്‍ പറ്റി നിന്ന പല്ലി ചിലച്ചു
പ്രധിരോധവും പ്ലാച്ചിമടയും കൈകോര്‍ത്തു
പുതിയ വിഗ്രഹങ്ങള്‍ക്ക് തേങ്ങയുടക്കപ്പെട്ടു
അഖ്തല്‍, ക'അബു ബിന്‍ അഷ്റഫ്, അബൂ ലഹബ്
ചുവന്ന കുരിശുള്ള വെളുത്ത കൊടി പതുക്കെ ഒന്നുലഞ്ഞു
അയാള്‍ തുന്നിച്ചേര്‍ത്ത കൈപ്പത്തി ചൊറിഞ്ഞു
വെട്ടു കത്തിയില്‍ ഉണങ്ങി പ്പിടിച്ച
പഴയ രക്ത കോശങ്ങള്‍ പരിചയം പുതുക്കി
അയാളുടെ സിരകളിലെ ചോരയും
പഴയ ശരീരങ്ങളെ നോക്കി പുഞ്ചിരിച്ചു
വെള്ളിക്കാശിന്റെ കിലുക്കം
ഓ, ഒന്നു എണ്ണി നോക്കൂ...............
----------------------------------------------------
വെളുത്ത താടി രോമാങ്ങള്‍ക്കിടയില്‍
പുഞ്ചിരി വിടര്‍ന്നു
വിശുദ്ധമായ പാദ പദനങ്ങള്‍ അദ്ദേഹം കേള്‍ക്കുന്നു
പുതിയ വസന്തത്തിന്റെ പരിമളം ആസ്വദിക്കുന്നു
കാണുന്നു, ആകാശത്തും ഭൂമിയിലും വിരിഞ്ഞു മുഖാമുഖം നില്ക്കുന്ന
ഇഷ്ഖിന്റെ പുഷ്പങ്ങളെ
കേള്‍ക്കുന്നു, കേര വൃക്ഷങ്ങളെ തലോടി
ഓരോ കുടിലിലും ചെന്ന് കയറുന്ന
പുതിയ അനുഗ്രഹത്തിന്റെ മര്‍മരം
തിരിച്ചറിയുന്നു, മഹാനായ ഒരഥിതിയുടെ
ധന്യ സാന്നിധ്യം , ആ കര സ്പര്‍ശത്തിന്റെ കുളിര്‍മ
---------------------
ഓരോ അടുപ്പിലും ഇഷ്ഖിന്റെ പുതിയ പാട്ടുകള്‍
വെന്തു കൊണ്ടിരിക്കുന്നു
വയറ്റില്‍ ചേര്‍ത്ത് വെച്ച കല്ലുകള്‍ അഴിച്ചു
അവര്‍ പുതിയ അതിഥി മന്ദിരം
പടുക്കുകയാണ്
തലഅല്‍ ബ ദ് രു അലൈനാ ... മിന് സനിയ്യത്തില്‍ വിദായി
- ശിഹാബുദ്ദീന് -
- ശിഹാബുദ്ദീന് -