ഇന്നലെ
അല്‍ അമീന്‍ അവരോടു പറഞ്ഞു : ഞാന്‍ അല്ലാഹുവിന്റെ പ്രവാചകനാണ്
ചിലര്‍ക്ക് അവിടുത്തെ മുന്‍പേ അറിയാമായിരുന്നു
അവര്‍ ഉറക്കെ സ്വാഗതം ചെയ്തു
ചിലര്‍ക്ക് സംശയമായിരുന്നു : അവര്‍ വിശ്വസിച്ചില്ല
ചിലര്‍ അവിടുത്തെ തെറി വിളിച്ചു , കല്ലെറിഞ്ഞു , ആക്ഷേപിച്ചു , വധിക്കാന്‍ പോലും ഒരുമ്പെട്ടു
സത്യം പകല്‍ പോലെ വ്യക്തമായപ്പോള്‍ വിശ്വസിക്കാതെ മാറി നിന്ന പലരും കണ്ണീരനിഞ്ഞു
വിശ്വാസം പ്രഖ്യാപിച്ചു
അപ്പോഴും പണ്ട് കല്ലെറിഞ്ഞ നേതാക്കള്‍ക്ക് അഹങ്കാരം ശമിച്ചില്ല , അവര്‍ ആക്ഷേപം തുടര്‍ന്ന് കൊണ്ടേയിരുന്നു
സ്വയം പരിഹാസ്യരായിക്കൊന്ടെയിരുന്നു
ഇന്ന്
ഒരു മനുഷ്യന്‍ മാലോകരോട് വിളിച്ചു പറഞ്ഞു
സഹോദരങ്ങളെ , വിശുദ്ധ പ്രവാചകരുടെ പവിത്രമായ തിരു കേശം ഇതാ നിങ്ങള്ക്ക് മുന്നില്‍ ഞാന്‍ കൊണ്ട് വന്നിരിക്കുന്നു
ആ മനുഷ്യനെ അറിയാവുന്ന, ആദരിക്കുന്ന പലരും അത് വിശ്വസിച്ചു
ചില ശത്രുക്കളും പ്രവാചകരുടെ തിരു ശേഷിപ്പിനു മുന്നില്‍ ആദരവ് പൂണ്ടു
അവര്‍ എഴുന്നേറ്റു നിന്ന്
സന്തോഷത്താല്‍ കണ്ണീരൊഴുക്കി
ആ വിശുദ്ധ സ്പര്‍ശം ലഭിച്ച തെളിനീരിന് വേണ്ടി അവര്‍ പൊരിവെയിലത്ത് ദിവസം മുഴുവന്‍ കാത്തു നിന്നു.
വിശ്വസിക്കാന്‍ മതിയായ തെളിവ് ലഭിക്കാത്ത ചിലര്‍ പക്ഷെ നാവുയര്താന്‍ ഭയപ്പെട്ടു
തങ്ങളുടെ വാക്കുകള്‍ എതെങ്കിലു വിധേന തിരുദൂതരുടെ നേരെ ചെന്ന് പതിക്കുമോ എന്നവര്‍ പേടിച്ചു
ചിലര്‍ തെറിവിളിച്ചു , ആക്ഷേപിച്ചു , അത് കേട്ടു അണികള്‍ പോലും സ്തബ്ധരായി
----------------------------------------------
ഇവിടെയിതാ ഒരു മനുഷ്യന്‍
നിഘണ്ടുവില്‍ നിന്നു ഏറ്റവും വൃത്തി കേട്ട പദങ്ങള്‍ കൊണ്ട് മടിശീല നിറച്ചു കടന്നു വന്നിരിക്കുന്നു
അയാളുടെ ഓരോ കല്ലേറും കാരന്തൂര്‍ കടന്നു മദീനയില്‍ ചെന്നെത്തുന്നത് അദ്ദേഹം അറിയഞ്ഞിട്ടവുമോ അതോ അതയാള്‍ക്ക് കൂടുതല്‍ ഉന്മേഷം നല്കയാണോ
No comments:
Post a Comment